Tuesday, December 16, 2014
ഗൂഗ്ളിന്റെ സ്മാര്‍ട്ട് കണ്ണട?
ഏറെ ആരവത്തോടെ കൊട്ടി ഘോഷിക്കപ്പെട്ട ഗൂഗ്ളിന്റെ സ്മാര്‍ട്ട് കണ്ണട ഏതാനും മാസം മുമ്പ് പുറത്തിറങ്ങി. കണ്ണടയുടെ ഉള്ളറകളിലേക്ക് വെളിച്ചം പകര്‍ന്ന് ഇങ്ങ് മലയാളക്കരയില്‍ നമ്മുടെ ഇന്‍ഫോകൈരളി വരെ കവര്‍ സ്റ്റോറിയും ചെയ്തു. വിനീതനായ നിങ്ങളുടെ കോര്‍ക്കറസിന് നേരത്തെ ഈ കണ്ണടയില്‍ ഒരു നോട്ടമുണ്ടായിരുന്നു. വരട്ടെ. അതു പുറത്തിറങ്ങട്ടെ, എന്നിട്ട് നോക്കാം എന്നായിരുന്നു ആലോചന. എന്നാല്‍ കണ്ണട സംബന്ധിച്ച ചില വാര്‍ത്തകള്‍ പുറത്തുവന്നതോടെ അത് വെറുതെ കിട്ടിയാലും വേണ്ടെന്നാണ് ഇപ്പോഴത്തെ നിലപാട്.
ആഗോള ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗ്ള്‍, സ്മാര്‍ട്ട് കണ്ണട പുറത്തിറക്കുന്നുവെന്ന് നമ്മെ വ്യാമോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായിരുന്നു. 2012ലാണ് ഇങ്ങനെയൊരു മാന്ത്രിക കണ്ണട പുറത്തിറക്കുന്നുവെന്ന് അവര്‍ നമ്മോട് പറഞ്ഞത്. നേരത്തെ അമേരിക്കന്‍ വിപണിയില്‍ പരീക്ഷണാര്‍ഥം ഏതാനും എണ്ണം വില്‍പനക്കെത്തിച്ചിരുന്നു. പിന്നെ ഔപചാരികമായി ആഗോള വിപണിയില്‍ മാസങ്ങള്‍ക്ക് മുമ്പ് അതു പുറത്തിറക്കുകയും ചെയ്തു. പക്ഷെ കണ്ണടയെവിടെ? അമേരിക്കന്‍ വിപണിയില്‍ വില ആയിരത്തഞ്ഞൂറ് ഡോളര്‍. ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടില്ല. നമ്മുടെ നാട്ടില്‍ ഇത് ലോഞ്ച് ചെയ്താല്‍ തുടക്കത്തില്‍ വില ഒരു ലക്ഷം രൂപക്ക് മുകളിലായിരിക്കുമെന്നാണ് നിഗമനം.
വിലയല്ല ഇവിടെ പ്രശ്നം. താങ്ങാനാവാത്ത വിലയായതിനാല്‍ കഥയിലെ കുറുക്കന്‍ പറഞ്ഞതു പോലെ 'മുന്തിരി കയ്ക്കും, പുളിക്കും' എന്ന് പറഞ്ഞു പിന്‍മാറുകയല്ല. ഇത് പ്രശ്നം വേറെയാണ്. അതായത് കണ്ണട അതീവ അപകടകാരിയാണെന്നതാണ് വിഷയം. പുറത്തിറക്കിയ പിറ്റേന്ന് മുതല്‍ അതുപയോഗിക്കുന്നവര്‍ക്കെതിരെ കയ്യേറ്റം തുടങ്ങിയിരിക്കയാണെന്നാണ് വാര്‍ത്ത. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോവിലാണ് തുടക്കം. ബാത്ത് റൂമില്‍ ഒളിക്യാമറ വെച്ചാല്‍ എന്തായിരിക്കും അവസ്ഥ. അത്പോലെയാണ് പൊതു സ്ഥലത്ത് ഈ കണ്ണട ധരിച്ചു നടന്നാലത്തെ അവസ്ഥയെന്നാണ് മനസ്സിലാവുന്നത്. കണ്ണട ധരിച്ചു നിങ്ങള്‍ ഏതെങ്കിലും ഹോട്ടലിലോ പാര്‍ക്കിലോ കയറിയാല്‍ 'കണ്ണട... കണ്ണട' എന്ന് ആര്‍ത്ത് വിളിച്ച് നിങ്ങള്‍ക്ക് ചുറ്റും ആളുകള്‍ ഓടിക്കൂടും. ചിലപ്പോള്‍ കയ്യേറ്റവും നടക്കും. പിന്നെ കണ്ണട പിടിച്ചു വലിച്ച് നിലത്തിട്ട് ചവിട്ടിയരക്കാനും ആളുകള്‍ മടിക്കില്ല. കണ്ണട ധരിച്ച് ആള്‍ക്കൂട്ടത്തിലെത്തിയ പലരും ഇത്തരം ദുരനുഭവങ്ങള്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. പലര്‍ക്കും ആദ്യദിവസം തന്നെ കണ്ണട നഷ്ടമായെന്നാണ് വിവരം. അതല്ലെങ്കില്‍ 'കണ്ണട വരുന്നേ..' എന്ന് വിളിച്ചു പറഞ്ഞ് ആളുകള്‍ നിങ്ങളുടെ മുമ്പില്‍ നിന്ന് ഓടിയൊളിക്കും. കാരണമെന്താണന്നല്ലോ. കണ്ണടയിലൂടെ നിങ്ങള്‍ കാണുന്നതൊക്കെ പിക്ചര്‍ രൂപത്തിലും വീഡിയോ രൂപത്തിലും ആരുമറിയാതെ എപ്പോഴും നിങ്ങള്‍ക്ക് പകര്‍ത്താനാവുമെന്നതാണ് ഈ കണ്ണടയുടെ സൌകര്യം. അതുതന്നെയാണ് കണ്ണടയില്‍ ഒളിഞ്ഞിരിക്കുന്ന അപകടവും.
ക്യാമറ, സ്ക്രീന്‍, ടച്ച് സൌകര്യമുള്ള ഫ്രെയിം, ബാറ്ററി, മൈക്രോഫോണ്‍, സ്പീക്കര്‍. ഇതൊക്കെയാണ് കണ്ണടയുടെ ഘടകങ്ങള്‍. സ്ക്രീന്‍ എന്നത് കണ്ണടയിലൂടെയുള്ള നിങ്ങളുടെ കാഴ്ചപരിധി തന്നെ. സാധാരണ കാഴ്ചക്ക് തടസ്സമാവാത്ത വിധത്തിലാണ് സ്മാര്‍ട്ട് കണ്ണടയുടെ സ്ക്രീനിന് രൂപം കൊടുത്തിരിക്കുന്നത്. എട്ട് അടി അകലത്തിലായി 25 ഇഞ്ച് സ്ക്രീനില്‍ കാണുന്ന പ്രതീതിയാണ് കണ്ണടയുടെ സ്ക്രീനിനുള്ളത്.
സ്മാര്‍ട്ട് ഫോണുപയോഗിച്ച് ഒരു ഫോട്ടോ എടുക്കണമെങ്കില്‍ നിങ്ങളെന്താണ് ചെയ്യുക. പോക്കറ്റില്‍ നിന്ന് ക്യാമറ പുറത്തെടുക്കും. പിന്നെ ക്യാമറ ആപ്ലിക്കേഷന്‍ ഓപണ്‍ ചെയ്യും. പിന്നെ ക്ലിക്ക്. ഫോട്ടോ മെയിന്‍ മെമ്മറിയിലോ മെമ്മറി കാര്‍ഡിലോ സേവ് ചെയ്യണം. ഫോട്ടോയുടെ ക്വാളിറ്റി ഉറപ്പു വരുത്തുകയും വേണം. എന്നാല്‍, ഗൂഗ്ള്‍ ഗ്ലാസ്സ് മുഖേന ഫോട്ടോ എടുക്കാന്‍ ഈ പ്രക്രിയകളൊന്നും വേണ്ട. നിങ്ങള്‍ കണ്ണട ധരിച്ചിട്ടുണ്ടെങ്കില്‍ അങ്ങ് പറഞ്ഞേക്കണം. 'ഫോട്ടോ എടുക്കൂ...' എന്ന്. ഉടനെ നല്ല ക്ലാരിറ്റിയില്‍ ഫോട്ടോ റഡി. ഫോട്ടോ സ്വയം സേവ് ചെയ്യപ്പെടുന്നു. നിങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. വേണമെങ്കില്‍ ഫെയ്സ്ബുക്കിലേക്കും മറ്റും അപ്ലോഡ് ചെയ്യപ്പെടുന്നു.
കണ്ണട കൊണ്ട് പതിനാല് ഉപകാരമുണ്ടെന്നാണ് ഗൂഗ്ള്‍ പറയുന്നത്. കുട്ടുകാരുമായി നിങ്ങള്‍ക്ക് പെട്ടെന്ന് ടെലിഫോണിലൂടെ ബന്ധപ്പെടാം. ഫോണ്‍ ഡയറക്ടറിയില്‍ പരതേണ്ടതില്ല. കാതില്‍ ഇയര്‍ഫോണൊന്നും വെക്കേണ്ടതില്ല. നിങ്ങള്‍ പറയണം. 'കോര്‍ക്കറസിനെ വിളിക്കൂ' എന്ന്. മറുതലക്കല്‍ കോര്‍ക്കറസ് നിങ്ങളുമായി സംസാരിക്കാന്‍ തയ്യാര്‍. ഇത് കണ്ണടയുടെ പതിനാല് ഉപകാരങ്ങളിലൊന്ന്. ഇ^മെയില്‍ പരിശോധന, വീഡിയോ ചാറ്റ്, ജി.പി.എസ് സംവിധാനമുപയോഗിച്ച് സ്ഥലം നിര്‍ണ്ണയിക്കല്‍, ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്രയിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, കാലാവസ്ഥ അറിയല്‍, വീഡിയോ കോള്‍ ഇങ്ങനെ ഉപകാരങ്ങളുടെ പട്ടിക നീണ്ടുപോകുന്നു.
ശരീരത്തില്‍ ധരിക്കാവുന്ന 'വെയറബിള്‍ ഡിവൈസു'കളാണ് ടെക്നോളജി രംഗത്തെ പുതിയ തരംഗമായി എത്തുന്നത്. കമ്പനികളൊക്കൊ ഇപ്പോള്‍ ഇത്തരം ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലാണ് ശ്രദ്ധചെലുത്തുന്നതത്രെ. ഇതില്‍ പ്രധാനം കണ്ണട തന്നെ. നേര്‍ത്തത്്. നന്നെ കനം കുറഞ്ഞത്. പക്ഷെ സ്മാര്‍ട്ടാണ്. ഇതിന് പ്രത്യേകമായി ഓപറേറ്റിംഗ് സിസ്റ്റവുമുണ്ട്. അതാണ് 'ഗൂഗിള്‍ വെയര്‍'. ഉപയോക്താവിന്റെ ശബ്ദ രൂപത്തിലുള്ള നിര്‍ദ്ദേശങ്ങളനുസരിച്ചാണ് ഈ സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനം. വൈഫൈ കണക്ഷനുപയോഗിച്ച് ഇന്റര്‍നെറ്റും ലഭ്യമാണ്.
കണ്ണടക്ക് പുറമെ ഈ ഇനത്തില്‍ സ്മാര്‍ട്ട് വാച്ചും പുറത്തിറങ്ങി. അതേതായാലും കണ്ണട പോലെ അപകടകാരിയാവില്ല ഈ വാച്ച്. ഗൂഗ്ളിന് പുറമെ സാംസംഗും സോണിയും ആപ്പിളുമൊക്കെ ഇത്തരം വാച്ചുകളുമായി വിപണിയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ വില അല്‍പം കൂടുതലാണ്. ഇതൊരു സ്വതന്ത്ര ഉപകരണമല്ല. മറിച്ച് സ്മാര്‍ട്ട് ഫോണിന്റെ ഒരു ഭാഗമെന്ന നിലക്കാണ് വാച്ച് പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണ്ണ വളകള്‍ നമുക്കറിയാം. ഇനി ഇലക്ട്രോണിക് വളകളും വരവായി. ടെംപറേച്ചറിന് പുറമെ ശരീരത്തിന്റെ ചലനങ്ങളും മറ്റും ഇത് രേഖപ്പെടുത്തും. വൈകുന്നേരം നിങ്ങളാവശ്യപ്പെടുകയാണെങ്കില്‍ ഇന്ന് എത്ര കിലോമീറ്റര്‍ നടന്നു എന്ന് വരെ ഇത് റിപ്പോര്‍ട്ട് തരും. മറ്റൊന്ന് സ്മാര്‍ട്ട് മോതിരമാണ്. ചെറിയ നോട്ടിഫിക്കേഷന്‍ നല്‍കാനേ ഇതിന്റെ കൊച്ചു സ്ക്രീനിന് സാധ്യമാവൂ. ഉദാഹരണമായി ഇ^മെയില്‍, മെസ്സേജ് എന്നിവയുടെ അറിയിപ്പുകള്‍ നമുക്ക് തരും.
ഇതുപോലുള്ള വെയറബിള്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ വെറും കൌതുകം എന്ന അവസ്ഥയിലാണുള്ളത്. ടെക്നോളജി വളരുന്നതോടെ ഭാവിയില്‍ ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയേക്കാം. കണ്ണട സര്‍വസാധാരണമാകുന്നതോടെ അതിന്റെ അപകടാവസ്ഥയും മറികടക്കാന്‍ സാധിച്ചേക്കാം. നമുക്ക് കാത്തിരിക്കാം.
https://www.facebook.com/korkaras
Saturday, December 13, 2014
വിന്‍ഡോസ് 10 വരുന്നു!
(ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ നവമ്പര്‍ 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 പുറത്തിറക്കുന്നുവെന്ന് മാസങ്ങള്‍ക്ക് മുമ്പ് നമ്മെ അറിയിച്ചിരിക്കയാണ്. (നമ്മെ ഭീഷണിപ്പെടുത്തിയിരിക്കയാണ് എന്ന് പറയുന്നതാവും കൂടുതല്‍ ശരി). അതായത് വിന്‍ഡോസ് പിന്നെയും 'അപ്ഡേറ്റ്' ചെയ്യുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. പേര് 'വിന്‍ഡോസ് 10' എന്നാണത്രെ. 'വിന്‍ഡോസ് 8' നേരത്തെ നാം കേട്ടതാണ്. എട്ടിന് ശേഷമുള്ള നമ്പര്‍ പത്താണോ എന്ന് ചോദിച്ചേക്കാം. വിന്‍ഡോസ് ഒമ്പത് ഇതുവരെ പുറത്തിറങ്ങിയിട്ടില്ലല്ലോ. വേണ്ട. അതിന് നമുക്ക് മറുപടിയുണ്ട്. നേരത്തെ വിന്‍ഡോസ് 8.1 പുറത്തിറക്കിയത് അധികമാരും അറിഞ്ഞിരിക്കാനിടയില്ല. അതുതന്നെയാണ് വിന്‍ഡോസ് 9 എന്നങ്ങ് കണക്കാക്കിയാല്‍ മതി. അതിനുള്ള കണക്കും അവതരിപ്പിക്കാം. 7=7, 8=8, 8.1=9, 10=10. ഇതാണ് കണക്ക്. അപ്പോള്‍ പത്ത് എന്ന അക്കത്തിന് തീര്‍ച്ചയായും ന്യായമുണ്ടെന്ന് നമുക്ക് ആശ്വസിക്കാം.
ഇടക്കിടക്ക് പുറത്തിറങ്ങുന്ന വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തും അതിന് വേണ്ടി സിസ്റ്റം അപ്ഗ്രേഡ് ചെയ്തും കമ്പ്യൂട്ടര്‍ ഉപയോക്താക്കളായ നമ്മള്‍ മടുത്തു. ഇപ്പോള്‍ മൈക്രോസോഫ്റ്റിനെയും മടുപ്പ് പിടികൂടിയോ എന്നാണ് സംശയം. വിന്‍ഡോസിന്റെ എക്കാലത്തെയും മികച്ച പതിപ്പായിരിക്കും ഇതെന്നാണ് കമ്പനിയുടെ ഓപറേറ്റിംഗ് സിസ്റ്റം വിഭാഗം തലവന്‍ ടെറി മേയര്‍സണ്‍ അവകാശപ്പെടുന്നത്. എക്കാലത്തെയും എന്ന് പറഞ്ഞാല്‍ 'പില്‍ക്കാലത്തെയും എന്നും അര്‍ഥമുണ്ടല്ലോ. അത് അങ്ങനെത്തന്നെയാവട്ടെ എന്ന് നമ്മളും ആഗ്രഹിക്കുന്നു. അതായത് അപ്ഡേഷന്‍ ഇനി ഇവിടെ അവസാനിപ്പിക്കാം. പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ട. കുറച്ചു കാലത്തേക്കെങ്കിലും നിര്‍ത്തി വെക്കാം. വിന്‍ഡോസ് 10 ഈ ഇനത്തിലുള്ള അപ്ഡേഷനാവട്ടെ എന്ന് പാവപ്പെട്ട കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ആഗ്രഹിച്ചുപോവുന്നതില്‍ തെറ്റില്ലല്ലോ. അങ്ങനെ കുറേ കാലത്തേക്കെങ്കിലും നമ്മളുപേയോഗിക്കുന്ന കമ്പ്യൂട്ടര്‍ സിസ്റ്റം മാറ്റേണ്ടതില്ലല്ലോ.
XP ക്ക് ശേഷം വിന്‍ഡോസില്‍ എടുത്തുപറയത്തക്ക എന്ത് സവിഷേതകളാണ് കൂട്ടിച്ചേര്‍ത്തത്. എന്നാലും വിഡോസ് 7 മായി ഉപയോക്താക്കള്‍ ഏറെക്കുറെ പൊരുത്തപ്പെട്ടുവരികയായിരുന്നു. അപ്പോഴതാ വരുന്നു എട്ട്. ഏഴിനെ വിട്ട് എട്ടിലേക്ക് മാറാന്‍ കമ്പ്യൂട്ടര്‍ ലോകം ഏറെ പ്രയാസപ്പെട്ടു. അപ്പോഴാണ് എട്ട് ജനപ്രിയമല്ലായിരുന്നുവെന്ന് മൈക്രോസോഫ്റ്റിനും ബോധ്യമായത്. എന്തൊക്കെയായിരുന്ന എട്ടിന്റെ സവിശേഷതകള്‍. ഡെസക്്ടോപില്‍ ടൈല്‍സ് മെനു കൊണ്ടുവന്നതോ? സ്റ്റാര്‍ട്ട് മെനു ഒഴിവാക്കിയതോ? ഉപയോഗം കൂടുതല്‍ സങ്കീര്‍ണമാക്കിയതോ? കണ്‍ട്രോള്‍ പാനലിലെത്താന്‍ ഉപയോക്താക്കള്‍ പെടാപാട് പെട്ടതോ?
പുതിയ വിന്‍ഡോസിന് ഒരു സവിശേഷതയുണ്ടത്രെ. ടെസ്ക്ടോപിന് പുറമെ ലാപ്ടോപിലും ടാബ്ലെറ്റ് പിസിയിലും സ്മാര്‍ട്ട് ഫോണിലും ഗെയിം കണ്‍സോളിലുമൊക്കെ ഉപയോഗിക്കാന്‍ ഈ ഒരൊറ്റ സാധനം മതിയെന്നാണ് കമ്പനി പറയുന്നത്. ആവശ്യമായ ആപ്ളിക്കേഷനൊക്കെ ഒരൊറ്റ സ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും. (കാശ് കൊടുക്കേണ്ടി വരും. അത് വേറെക്കാര്യം) ക്ലൌഡ് സ്റ്റോറേജ് സംവിധാനം ഉപയോഗിച്ച് ഉപയോക്തക്കള്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷനുകളും ഡോക്യുമെന്റുകളുമൊക്കൊ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും സാധിക്കും. അതൊക്കെ നല്ലത് തന്നെ. ആപ്പിളും ഗൂഗ്്ളുമൊക്കൊ ഈ രീതി തന്നെയാണല്ലോ അനുവര്‍ത്തിക്കുന്നത്.
പത്തില്‍ വേറെ എന്തൊക്കെ സവിശേഷതകള്‍ ഉള്‍പ്പെടുത്തുമെന്നാണ് മൈക്രോസോഫ്സ്റ്റ് പറയുന്നതെന്ന് നോക്കാം. വിന്‍ഡോസ് 8 ല്‍ അപ്രത്യമായ സ്റ്റാര്‍ട്ട് മെനു തിരിച്ചു വരും. ഇതില്‍ ഉപയോക്താവിന്റെ ഇഷ്ട മെനുകളൊക്കെയുണ്ടാവും. ടൈലുകളുടെ രൂപത്തില്‍ സ്റ്റാര്‍ട്ട് മെനുവില്‍ ആപ്ളിക്കേഷന്‍ പ്രത്യക്ഷപ്പെടുമത്രെ. ഇമെയിലും ഫെയ്സ്ബുക്ക് സന്ദേശങ്ങളും കാലാവസ്ഥാ വിവരങ്ങളുമൊക്കെ ക്വിക് നോട്ടിഫിക്കേഷനായി ലഭ്യമാകും. അങ്ങനെ പുതിയ കുറേ സവിശേഷതകള്‍.
ട്രയല്‍ പതിപ്പ് പത്ത് ലക്ഷത്തോളം പേര്‍ ഡൌണ്‍ലോഡ് ചെയ്തുവെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്ക്. ഫൈനല്‍ പതിപ്പ് ഈ വര്‍ഷം അവസാനത്തില്‍ പുറത്തിറങ്ങും. അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലാവാം. അതല്ലെങ്കില്‍ മധ്യത്തിലാവാം. നിലവില്‍ വിന്‍ഡോസ് 8 ന്റെ വിഹിതം 13.4 മാത്രം. അതേസമയം വിന്‍ഡോസ് 7 ന്റേത് 51.2. പഴയ എക്സ്.പിയുടേത് 23.9 മാണ്. വിന്‍ഡോസ് എക്സ്.പിക്ക് ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ പിന്തുണയുമില്ല. ഏതായാലും പത്ത് വരട്ടെ. അപ്പോള്‍ നോക്കാം. അതുവരെ ഏഴ് തന്നെ മതിയെന്നാണ് കോര്‍ക്കറസിന്റെ വിനീതമായ തീരുമാനം.
Saturday, March 5, 2011
ടാബ്ലെറ്റ് പിസി - ഏത് മോഡല്‍?

മുഖ്യമായും സാംസംഗിന്റെ ഗാലക്സി ടാബിലാണ് ഞങ്ങള്‍ രണ്ട് പേരും ആദ്യം തന്നെ നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം അതിന്റെ വില മുപ്പത്തൊന്നായിരം രൂപ. ഇതിനിടെ കേരള കൌമുദി കണ്ണൂര്‍ ഓഫീസില്‍ സിസ്റ്റംസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ടി.വി. സിജുവിന്റെ ഒരു കോള്‍ വന്നു. ആദര്‍ശിനെപ്പോലെ ഐ.ടി. വിഷയങ്ങളില്‍ ധാരാളം എഴുതുകയും ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത സിജുവിന് ഈ രംഗത്തെ പുതിയ ചലനങ്ങളെന്തെല്ലാമെന്ന് പെട്ടെന്ന് മണത്തറിയാന്‍ പ്രത്യേക കഴിവ് തന്നെയുണ്ട്. സിജുവിന്റെ വിഷയവും ടാബ്ലെറ്റ് പിസി തന്നെ. ആപ്പിളിന്റെ ഐപാഡ് ഇന്ത്യന്‍ വിപണിയിലെത്തുന്ന വിവരമാണ് സിജു കൈമാറിയത്. വില ഇരുപത്തിആറായിരം രൂപ മുതല്‍ നാല്‍പത്തിനാലായിരം വരെ.
പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ നേരത്തെ ഗ്രേ മാര്‍ക്കറ്റിലൂടെയാണ് നാം ഇന്ത്യക്കാര്‍ ഐപാഡ് സംഘടിപ്പിച്ചിരുന്നതത്രെ. എന്നാല്‍ തന്നെ ഇന്ത്യന്‍ ഭാഷകള്‍ ഒന്നും തന്നെ ഇതില്‍ വായിക്കാന്‍ സാധ്യമായിരുന്നില്ല. ഇപ്പോള്‍ അതിനൊക്കെ പരിഹാരമായിരിക്കുന്നു. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഐപാഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമേയുള്ളൂ. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ പല ഭാഷകളും അനായാസം കൈകാര്യം ചെയ്യാനാവുമെന്ന് സിജു പറഞ്ഞു. ഇതിന്റെ വൈഫൈ വേര്‍ഷന്റെ വില 26000 മുതല്‍ 33000 രൂപ വരെ. വൈഫൈയും ത്രീജിയുമുള്ള പതിപ്പിന് വില 33000 മുതല്‍ 44000 വരെ. രണ്ട് പതിപ്പുകളിലും 16 ജിബി, 32 ജിബി, 64 ജിബി മോഡലുകള്‍ ലഭ്യമാണ്. വിനീതനായ കോര്‍ക്കറസിന് ആപ്പിളിനോട് പണ്ടേ താല്‍പര്യമില്ലാത്തതിനാല്‍ ഐപാഡിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് സമയം കളയേണ്ടെന്നാണ് തീരുമാനിച്ചത്. അതേസമയം ഐപാഡിന്റെ രംഗപ്രവേശത്തോടെ സാംസംഗിന്റെ ഗാലക്സി ടാബിന് ഒറ്റയടിക്ക് മുവ്വായിരം രൂപ കുറഞ്ഞുവെന്നതിന് നാം ആപ്പിളിനോട് കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഗാലക്സി ടാബിന്റെ വില ഇരുപത്തെണ്ണായിരം രൂപ.
അടുത്ത ഏതാനും മാസങ്ങള്‍ക്കകം ടാബ്ലെറ്റ് പിസികളുടെ വന്‍ നിര തന്നെയാണ് നമ്മെത്തേടിയെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നൂ. വരട്ടെ, എല്ലാ ടാബ്ലെറ്റ് പിസികള്‍ക്കും ഇന്ത്യന്‍ വിപണിയിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം. വില ഇനിയും കുറയട്ടെ, അങ്ങനെ പെട്ടെന്ന് കാല്‍ലക്ഷം രുപയ്ക്ക് താഴെ വരട്ടെ. അപ്പോള്‍ ഒരെണ്ണം വാങ്ങിക്കാം എന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇനി ആറ് മാസം കൂടി കാത്തിരുന്നാലോ, വില ഇരുപതിനായിരം രൂപക്ക് താഴെ വരുമെന്ന് ഉറപ്പ്.
അമേരിക്കയിലെ ലെസ് വെഗാസില്‍ ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രേണിക് ഷോയില്‍ വ്യത്യസ്ത കമ്പനികളുടെതായി ഈ ഇനത്തിലെ എണ്‍പതിലേറെ ടാബ്ലെറ്റ് പിസികള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ ചിലതിനൊക്കെ പ്രദര്‍ശന നഗരിയുടെ ഷട്ടര്‍ താഴ്ത്തുന്നത് വരെ മാത്രമേ ആയുസ്സ് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും വിലയിരുത്തപ്പെട്ടിരുന്നു.
ടാബ്ലെറ്റ് പിസിയുടെ സ്ക്രീനിന്റെ വലുപ്പമാണ് മറ്റൊരു വിഷയം. ഐപഡിന്റെ സ്ക്രീനിന് 10 ഇഞ്ചാണ് വ്യാസം. അതേസമയം സാംസംഗിന്റെ ഗാലക്സി ടാബിന്റേത് 7 ഇഞ്ചും. രണ്ടും ഇതിനകം വിപണിയില്‍ സ്വീകാര്യത നേടിയിരിക്കയാണ്. അതിനാല്‍ തന്നെ 7 ഇഞ്ച് മുതല്‍ പത്ത് ഇഞ്ച് വരെ വ്യാസമുള്ള ടാബ്ലെറ്റ് പിസികളായിരിക്കും വിപണിയിലെത്തുക. സ്ക്രീന്‍ 7 ഇഞ്ച് വേണോ 10 ഇഞ്ച് വേണോ എന്നത് ഓരോരുത്തരുടെയും താല്‍പര്യത്തിനസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. പത്ത് ഇഞ്ച് സ്ക്രീനാണെങ്കില്‍ ഭാരം 500 ഗ്രാമിന് മുകളിലായിരിക്കും. സ്ക്രീന്‍ വലുപ്പം 7 ഇഞ്ചാണെങ്കില്‍ ഭാരം ഏതാണ്ട് 400 ഗ്രാമിന് താഴെയും. കോര്‍ക്കറസ് തിരഞ്ഞെടുക്കുന്നത് ഇതില്‍ രണ്ടാമത്തേതായിരിക്കും. കാരണം നമുക്ക് ഇനി ഇരുന്നും കിടന്നും ബസ്സിലും ട്രയിനിലുമൊക്കെ ഇപയോഗിക്കാന്‍ ഭാരം കുറഞ്ഞൊരു പിസിയാണല്ലോ വേണ്ടത്. ബ്ളാക്ക്ബെറിയുടെ പ്ളേബുക്ക് എന്ന ടാബ്ലെറ്റ് പിസിയുടെ സ്ക്രീനിന്റെ വലുപ്പവും ഏഴ് ഇഞ്ച് തന്നെ.
ഈ ലേഖനം തയ്യാറാക്കുമ്പോഴാണ് മറ്റൊരു വാര്‍ത്ത കോര്‍ക്കറസിന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മിന്നിത്തെളിഞ്ഞത്. അതായത് പ്രമുഖ തായ്വാന്‍ മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ എച്ച്.ടി.സിയും ടാബ്ലെറ്റ് പിസിയുമായി രംഗത്തെത്തുന്നു. 7 ഇഞ്ച് സ്ക്രീന്‍. 32 ജിഗാബയ്റ്റ് ഇന്റേര്‍ണല്‍ മെമ്മറി, ഭാരം 415 ഗ്രാം. ഒഠഇ എഹ്യലൃ മേയഹല എന്നാണ് ഇതിന്റെ പേര്. നല്ല വാര്‍ത്ത തന്നെ. ഏറെ വര്‍ഷങ്ങളായി കോര്‍ക്കറസ് ഉപയോഗിക്കുന്നത് എച്ച്.ടി.സി കമ്പനിയുടെ സ്മാര്‍ട്ട് ഫോണ്‍ ഇനത്തില്‍ പെട്ട മൊബൈല്‍ ഹാന്‍ഡ് സെറ്റുകളാണ്. അതിനാല്‍ തന്നെ ഈ കമ്പനിയോട് ഏതോ വിധത്തില്‍ ഒരു മാനസികമായ അടുപ്പം തോന്നുന്നു. വാര്‍ത്ത വായിച്ച ഉടനെ അതാ കടന്നു വരുന്ന മറ്റൊരു വിവരം. സാംസംഗ് കമ്പനി തങ്ങളുടെ ഗാലക്സി ടാബിന്റെ പുതിയ പതിപ്പ് വിപണിയിലിറക്കുന്നുവത്രെ. ഇത്തവണ സ്ക്രീന്‍ സൈസ് 10 ഇഞ്ചാണ്. എന്നാല്‍ അതുവേണ്ട എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഇതാ അടുത്ത വാര്‍ത്ത വരുന്നു. ഗാലക്സി ടാബിന്റെ പുതിയ പതിപ്പ് 7 ഇഞ്ച് സ്ക്രീന്‍ സൈസിലും ഇറക്കുന്നുവെന്നാണത്. ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് 3.0.
ടാബ്ലെറ്റ് പിസികള്‍ക്കായി ഗൂഗിള്‍ പ്രത്യേകം അവതരപ്പിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ് 3.0. 'ഹണികോംബ്' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഇതുപയോഗിച്ച് ആദ്യമെത്തുന്ന ടാബ്ലെറ്റ് പിസി മോട്ടറോളയുടെ 'ക്സൂം' (Xoom) ആയിരിക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പിന്നെ അതാ കടന്നു വരുന്നു, ആന്‍ഡ്രോയിഡ് 3.0 ഉപയോഗിക്കുന്ന ടാബ്ലെറ്റ് പിസികളുടെ പുതിയൊരു നിര. വളരെ പെട്ടെന്നാണ് ഈ രംഗത്ത്് മാറ്റങ്ങളും പുരോഗതിയും നടക്കുന്നത്. ഇനി നാളെ ഏതൊക്കെ സവിശേഷതകളുമായി ഏതൊക്കെ ടാബ്ലെറ്റ് പിസികളാണെത്തുന്നതെന്ന് ഒട്ടും ഊഹിക്കാനാവില്ല. ഈ ഓപറേറ്റിംഗ് സിസ്റ്റം നിസ്സാരക്കാരനല്ല. ഇതിലൂടെ ആപ്പിള്‍ കമ്പനിയുടെ ഐപാഡിനെ അതിജയിക്കാന്‍ ഇതര ടാബ്ലെറ്റ് പിസികള്‍ക്ക് സാധ്യമാകുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. എല്‍.ജിയുടെ ജി-സ്ളേറ്റ്, ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത തോഷിബയുടെ പുതിയ ടാബ്ലെറ്റ് എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു. ഇനിയിതാ വരുന്ന വേറെയും കുറെ ഉഗ്രന്‍മാര്‍. ലെനോവയുടെ ടാബ്ലെറ്റ് പിസി, ഡെല്‍ കമ്പനിയുടെ സ്ട്രീക്, എച്ച്.പിയുടെ ടാബ്, ഇന്ത്യന്‍ കമ്പനിയുടെ ആദം... അങ്ങനെ പട്ടിക നീണ്ടു പോവുന്നു.
ആന്‍ഡ്രോയിഡ് ഫോണിലും ടാബ്ലെറ്റ് പിസികളിലും പ്രവര്‍ത്തിപ്പിക്കാനുള്ള വ്യത്യസ്ത ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ക്കായി ഗൂഗിള്‍ സജ്ജമാക്കിയ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ഇതിനകം ഒരുലക്ഷത്തിലേറെ ആപ്ളിക്കേഷനുകള്‍ ലഭ്യമാണ്. നേരത്തെ ഹാന്‍ഡ്സെറ്റ് ഉപയോഗിച്ചായിരുന്നു സോഫ്റ്റ്വെയര്‍ സെര്‍ച്ച് ചെയ്തിരുന്നത്. ഇപ്പോള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് വെബിലും ലഭ്യമായിരിക്കുന്നു. വെബില്‍ നാം സെലക്റ്റ് ചെയ്യുന്ന സോഫ്റ്റ്വെയര്‍ നേരിട്ട് ഹാന്‍സെറ്റിലേക്ക് ഡൌണ്‍ലോഡ് ചെയ്യാനാവും.
അപ്പോള്‍ നാം ഏത് ടാബ്ലെറ്റ് പിസി തിരഞ്ഞെടുക്കണം. അത് പറഞ്ഞില്ലല്ലോ. അതുതന്നെയാണ് കോര്‍ക്കറസിന്റെയും മുമ്പിലുള്ള പ്രശ്നം. ടാബ്ലെറ്റ് പിസികളുടെ വരവിന്റെ ആദ്യ ഘട്ടമായതിനാല്‍ ഇതൊരു കുഴഞ്ഞ പ്രശ്നം തന്നെ. സ്ക്രീന്‍ സൈസ് ഏഴ് ഇഞ്ച് വേണോ പത്ത് ഇഞ്ച് വേണോ? അത് ഓരോരുത്തരും തീരുമാനിക്കണം.
ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ഹണികോംബ് തന്നെയാവട്ടെ. അത് പ്രത്യേകം ഉറപ്പുവരുത്തണം. അതല്ലെങ്കില്‍ പിന്നീട് ഹണികോംബിലേക്ക് അപ്ഗ്രഡേഷന്‍ സാധ്യമാണോ എന്നും ഉറപ്പു വരുത്തുക. നിലവിലെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ മലയാളം യൂണികോഡ് സപ്പോര്‍ട്ട് ചെയ്യുന്നില്ല. മലയാളികളായ നമ്മെസ്സംബന്ധിച്ചേടത്തോളം അതില്ലെങ്കില്‍ ഇത്തരമൊരു ഉപകരണം അനാവശ്യമാണ്. അതിനാല്‍ നിങ്ങള്‍ വാങ്ങുന്ന സിസ്റ്റം മലയാളം സപ്പോര്‍ട്ട് ചെയ്യുന്നുവോ എന്ന് ഉറപ്പ് വരുത്തണം. യാത്രയിലും മറ്റും മലയാളം പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കാന്‍, മലയാളം ഇ-ബുക്കുകള്‍ വായിക്കാന്‍, മലയാളം ബ്ളോഗുകള്‍ സന്ദര്‍ശിക്കാന്‍... ഇത്തരമൊരു സൌകര്യം ടാബ്ലെറ്റ് പിസിയില്‍ ലഭ്യമല്ലെങ്കില്‍ അത് തികച്ചും വേസ്റ്റ് തന്നെ. അതുകൊണ്ട് മലയാളം സപ്പോര്‍ട്ട് ചെയ്യാത്ത ടാബ്ലെറ്റ് പിസി വാങ്ങരുതെന്നാണ് കോര്‍ക്കറസിന്റെ വിനീതമായ നിര്‍ദ്ദേശം. ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകളില്‍ ഇതിന് സൌകര്യമുണ്ടായിരിക്കുമെന്നാണറിയുന്നത്.
സാംസംഗ് വേണോ ഐപാഡ് വേണോ? ഡെല്‍ വേണോ ലെനോവ വേണോ? അതോ എച്ച്.ടി.സി വേണോ? പോക്കറ്റിലെ കാശിന്റെ ലഭ്യതയനുസരിച്ച് മെമ്മറി കപ്പാസിറ്റിയും ഇതര സ്പെസിഫിക്കേഷനുകളും കൂട്ടാം. ഇന്ന് വാങ്ങിക്കേണമോ അതോ അടുത്ത മാസം വാങ്ങിക്കേണമോ? വൈകുന്നതിനനുസരിച്ച് വില കുറയും. ടെക്നോളജിയില്‍ മേ•യും കൈവരിക്കും. ഇപ്പോഴത്തെ പോക്ക് അങ്ങനെയാണ്. ഇനി ഉടന്‍ തന്നെ വാങ്ങുകയാണെങ്കില്‍ കോര്‍ക്കറസ് തിരഞ്ഞെടുക്കുക സാംസംഗിന്റെ ഗാലക്സി ടാബ് തന്നെയായിരിക്കും. മാര്‍ച്ച് മാസം കഴിഞ്ഞ് വാങ്ങിച്ചാല്‍ മതിയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പുതിയ കമ്പനികളും മോഡലുകളും കൂടി വിപണിയിലെത്തട്ടെ. അതിനാല്‍ ടാബ്ലെറ്റ് പിസി വാങ്ങിക്കാന്‍ ഒന്ന് രണ്ട് മാസം കൂടി നമുക്ക് കാത്തിരിക്കാം. അല്ലേ.
Wednesday, February 2, 2011
ഇനി ടാബ്ലെറ്റ് പിസികളുടെ കാലം

Friday, December 10, 2010
തരംഗമാകുന്ന ആന്‍ഡ്രോയിഡ്

Saturday, November 6, 2010
എന്റെ ആന്‍ഡ്രോയിഡ് അനുഭവങ്ങള്‍

എന്റെ ആന്‍ഡ്രോയിഡ് അനുഭവങ്ങള്‍
(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ നവമ്പര്‍ 2010 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
samss_-Â t^m-Wn-\v thണ്ട-n Kp-Kn-Ä ]p-d-¯n-d-¡n-b B-³t{Um-bvUv F-¶ ]p-Xn-b Hm-]tdÁnw-Kv kn-kvÁ-¯ns³-d Im-cy-¯n-Â hn-\o-X-\m-b \n-§-fpsS tIm-À-¡-d-kn-\v t\-cs¯ H-«pw Xm-Â-]-cy-ap-ണ്ടm-bn-cp-¶n-Ã. B t]-cv Xs¶ A{X Z-ln-¡p-¶-XsÃs¶m-cp tXm-¶-em-bn-cp-¶p B-Zyw. samss_-Â t^m-Wn-Â kn-¼n-b-\pw ]mw Hm-]td-Ánw-Kv kn-kvd-d-hpw hn-³tUm-kv samss_-epsa-Ãmw am-dn-am-dn D-]tbm-Kn-¨ tIm-À-¡-d-kn-\v Cu ]p-Xn-b Hm-]tdÁnw-Kv kn-kvÁ-hp-am-bn C-\n H-¯pt]m-Im-\m-Iptam F-¶pw kw-i-b-am-bn-cp-¶p. D-Xns\ms¡ ]p-dsa hy-Xy-kvX Hm-]tdÁnw-Kv kn-kvÁ-§-fp-]tbm-Kn-¡p-¶ »m-Ivs_-dn-bpw B-¸n-fns³-d sFt^m-Wpsams¡ thsd-bpw D-ണ്ടtÃm. CsXms¡-bp-Åt¸m-Ä C-\nsb-´n-\v ]p-Xn-bsXm-¶v F-¶ Nn-´-bpw I-S-¶p-h-¶p.
tIm-À-¡-d-kv D-]tbm-Kn-¨n-cp-¶ F-¨v.-Sn.-kn S-¨v t^m-¬ aq-¶v h-À-jw ap-¼v hm-§n-b-Xm-Wv. hn-³tUm-kv samss_-Â Hm-]td-Ánw-Kv kn-kvÁ-¯n-Â {]-h-À-¯n-¡p-¶ Cu t^m-Wn-\v H-«pw th-K-X t]msc-¶v tXm-¶n-¯p-S-§n-bn-«v am-k-§-fm-bn. A-Xn-\m-Â ]p-Xn-bscm-®w hm-§-Ww. ]p-Xp-Xm-bn hm-§p-¶-Xv G-Xv F-¶v Nn-´n-¨psImണ്ട-n-cn-ണ്¡pt¼m-gm-Wv B-³t{Um-bn-Uns³-d Im-cy-hpw {i-²-bn-Â h-¶v. AtX-Xm-bm-epw th-ണ്ട F-¶v Xs¶-bm-bn-cp-¶p B-Zy Xo-cp-am-\w. A-§s\-bm-Wv t\m-¡n-b-bpsS E72 F-¶ t^m-¬ sX-csª-Sp-¯-Xv. "-Iyqsh-À-«n' Iot_m-À-bn-cp-¶p A-Xns³-d {]tXy-I-X. ]ns¶ C-³-d-Às\Ápw ]p-jv sa-bn-epsams¡ D-Äs¸sS B-[p-\n-I samss_-Â t^m-Wns³-d ku-I-cy-§sfms¡ A-Xn-epണ്ടs-¶-Xv i-cn Xs¶. F-¶m-Â t^m-¬ hm-§n H-¶p-c-m-gvN D-]tbm-Kn-¨p Xp-S-§n-bt¸mtg-¡pw H-cp-X-cw a-Sp-¸v. X-\n-¡v D-]tbm-Knt¡- samss_-Â t^m-¬ C-XsÃ-¶ tXm-¶-Â. Zn-h-kw sN-ÃpwtXm-dpw Cu tXm-¶-en-\v i-IvXn Iq-Sn. Im-cy-§-Ä A-§s\ apt¶-dns¡mണ്ട-n-cns¡-bm-Wv H-cp kp-lr-¯ns³-d ssI-¿n-Â F-¨v.-Sn.-kn-bpsS ]p-Xn-b tam-U-em-b "ssh-Â-Uv^-b-À' F-¶ sk-Áv Im-Wm-\n-S-bm-b-Xv. Xm-Â-]-cy-]q-À-hw A-Xv hm-§n Xn-cn-¨pw a-dn-¨pw t\m-¡n-bt¸m-Ä kp-lr-¯v ]-d-ªp, B-³t{Um-bn-Um-Wv C-Xns³-d Hm-]td-Ánw-Kv kn-kvÁsa-¶v.
-B-³t{Um-bnsU-¶v tI-«tXmsS B-Zyw A-Â-]w A-I-Â-¨ tXm-¶nsb-¦n-epw H-¶p ]-cntim-[n-¡msa-¶v Xs¶ Xo-cp-am-\n-¨p. AtX-a-k-bw kp-lr-¯v A-Xns³-d ta-·-bpw Kp-W-§-fpw hn-i-Zo-I-cn-¡m-\pw Xp-S-§n. ]-cntim-[n-¨p t\m-¡n-¯p-S-§n-btXmsS C-Xv sIm-Åm-atÃm F-¶m-bn. ]ns¶ B-³t{Um-bn-Unt\m-Sp-Å Xm-Â-]-cyw Iq-Sn-¡p-Sn h-cn-I-bm-bn-cp-¶p. A-§s\-bm-Wv B-³t{Um-bn-Uv kn-kvÁs¯-¡p-dn-¨v hn-i-Z-am-bn ]-Tn-¡m-³ Xo-cp-am-\n-¨-Xv. AtXmsS B-³t{Um-bn-Un-Â Xm-Â-]-cyw P-\n-¨psh-¶v am{X-a-Ã AsXm-cp l-c-am-bn-¯p-S-§p-I-bpw sN-bvXp. G-Xm-\pw Zn-h-k-§-Ä-¡-Iw Xs¶ t\m-¡n-b E72 ssIsbm-gn-¡p-I-bpw F-¨v.-Sn.-kn-bpsS ssh-Â-Uv^-b-À kz-´-am-¡p-I-bpw sN-bvXp. B-³t{Um-bn-Uv kn-kvÁ-¯n-Â {]-h-À-¯n-¡p-¶ F-¨v.-Sn.-kn I-¼-\n-bpsS C-X-c sk-Áp-Isf At]-£n-¨v C-Xn-\v hn-e-¡p-d-hpsണ്ട-¶-Xv {]tXy-Iw {it²-b-am-Wv.
-F-Ãmw H-¯n-W-§n-b H-cp samss_-Â t^m-¬. A-Xm-Wv ssh-Â-Uv^-b-À. B-³t{Um-bn-Uv 2.1 þ-Â {]-h-À-¯n-¡p-¶ C-Xn-Â 5 sa-Km-]n-Ivk-Â Iym-a-d D-Äs¡m-ണ്ടn-«pണ്ട-v. ]p-¯-³ X-e-ap-d samss_-Â t^m-Wp-I-fpsS k-hnti-j-X-I-fm-b a-Ä-«n sS-¨v, Hm-]vÁn-¡-Â {Sm-¡v]m-Uv, sk-³-kv bq-k-À C-³-d-Àt^-kv Xp-S-§n-b-h-bpw C-Xp-Äs¡m-Åp-¶p. 528 sa-Kmsl-À-«vkv Izm-ÂtImw t{]m-k-k-dpw 384 sa-Km-_-bvÁv dm-apw C-Xn-\v I-cp-¯v \-Â-Ip-¶p.
samss_-Â t^m-Wn-Â C-Xp-hsc io-en-¨ Hm-]td-Ánw-Kv kn-kvÁ-§sf At]-£n-¨v B-³t{Um-bn-Uv ]p-Xnsbm-c-\p-`-hw Xs¶-bm-bn-cp-¶p. B-Zys¯ c-vaq-¶v Zn-h-k-§-fn-Â D-]tbm-Kn-¡m-³ A-Â-]w {]-bm-kw t\-cn-«p. ]ns¶-¸ns¶ Zn-h-kw sN-ÃpwtXm-dpw t^m-Wnse ]p-Xn-b ku-I-cy-§-Ä Gsd B-I-À-j-I-am-bnt¯m-¶n. H-¸w D-]tbm-Kn-¡m-\p-Å em-fn-Xyw Iq-Sn-h-cn-I-bpw sN-bvXp. t^m-Wnse "-am-À-¡-Áv' D-]tbm-Kn-¨v ]p-Xn-b B-]vfnt¡-j-³ tkm-^vÁvsh-b-dp-I-Ä e-`n-¨p Xp-S-§n-btXmsS B-³t{Um-bn-Unt\m-Sp-Å Xm-Â-]-cyw h-À-²n-¨psIm-ണ്ടn-cp-¶p. B-³t{Um-bn-Uv D-]tbm-Kn-¨p Xp-S-§p-¶tXmsS \n-§-Ä-¡pw C-X-\p-`-hs¸-Spsa-¶v Xo-À-¨.
-hn-c-Â kv]-À-i-¯n-eqsS-bp-Å t\-hntK-j-³. tlmw kv{Io-\n-Â hn-c-Â kv]-À-i-¯n-eqsS ]ns¶-bpw e-`y-am-¡m-hp-¶ G-gv tlmw kv{Io-\p-I-Ä. B-h-iy-¯n-\p-Å B-¹nt¡-j-³ tkm-^vÁvsh-b-dp-Isfms¡ A-³t{Um-bn-Uv am-À-¡Án-Â \n-¶v \n-jv{]-bm-kw Uu-¬tem-Uv sN-¿mw. C-Xn-\v H-cp Pnsa-bn-Â A-¡uണ്ട-v B-h-iy-am-Wv. \n-§-Ä B-³t{Um-bn-Uv D-]tbm-Kn-¡p-¶psh-¦n-Â H-cp Pn.-]n.-B-À.-F-kv I-W-£t\m sshss^ I-W-£t\m A-Xym-h-iy-am-Wv. Pnsa-bn-Â, s^-bvkv_p-¡v, Szn-Á-À, ^vfn-¡-À- Xp-S-§n-b-hsbms¡ B-³t{Um-bn-Uv kn-kvÁ-¯n-eqsS A-Xnth-Kw B-Ivkvkv sN-¿mw. bq-Syq-_v, Kq-Kn-Ä tSm-Iv, ]n-¡m-k F-¶n-h C-Xn-Â C-³-dt{K-Áv sN-bvXn-cn-¡p-¶p. Pnsa-bn-en-Â F{X A-¡uണ്ട-v D-m-bm-epw AsXms¡ t\-cn-«v e-`y-am-¡mw. C-X-c sa-bn-Â A-¡u-ണ്ടp-I-Ä tIm-¬-^n-K-À sN-¿m-\pw C-Xn-Â ku-I-cy-apണ്ട-v. ]p-jv sa-bn-Â kw-hn-[m-\w D-]tbm-Kn-¡p-¶-Xn-\m-Â sa-bn-Â t_m-Ivkn-Â Cþsa-bn-Â ktµ-i-§sf-¯p-¶tXmsS A-Xv samss_-en-Â hm-bn-¡m-hp-¶-Xm-Wv. Iq-«p-Im-cp-am-bpw k-l{]-h-À-¯-I-cp-am-bpw aÁpw \n-c-´-c _-Ôw B-³t{Um-bn-Uv km-[y-am-¡p-¶p. Ft¸m-gpw F-hnsS-bpw \n-§sfmÁ-¡sÃ-¶ {]-Xo-Xn-bp-m-¡p-¶p. \n-§-fpsS tIm-¬-Sm-IvÁv eo-kvÁn-ep-Å-h-À s\-Án-Â I-b-dp-¶tXmsS hn-h-cw \n-§-fpsS D-ÅwssI-bnse-¯p-¶p. ]ns¶ G-Xv k-a-b-hpw A-h-À \n-§-fpsS sXm-«-b-e-¯v.
2007þ-Â A-ct§Áw {]-Jym-]n-¨-Xn-\v ti-jw A, B, Cupecake, Dount, Eclire, Froyo, Gingerbread F-¶n-§s\ hn-hn-[ L-«-§-fn-eqsS-bpw ]-Xn-¸p-I-fn-eqsS-bpw I-S-¶p-h-¶ B-³t{Um-bn-Uv Ct¸m-Ä km-[m-c-W-¡m-cs³-d D-]tbm-K-¯n-\v k-Ö-am-b hn-[w ]m-Is¸-«n-cn-¡p-¶p. ssh-Â-Uv^-b-dn-ep-Å-Xv v2.1 (Eclire) ]-Xn-¸m-Wv. s\-Áv_p-¡p-I-fn-epw Sm-_vse-Áv ]n.-kn-I-fn-epw D-]tbm-Kn-¡m-\pw Cu Hm-]td-Ánw-Kv kn-kvÁw k-Ö-am-bn-cn-¡p-¶p-hs{X. B-³t{Um-bn-Un-Â {]-h-À-¯n-¸n-¡m-hp-¶ bq-Syq-_ns³-d {]tXy-I ]-Xn-¸pw Kq-Kn-Ä X-¿m-dm-¡n-bn-cn-¡p-¶p.
-C-³-ds\-Áv {_u-knw-Kn-\v B-³tc-Um-bn-Un-Â {]tXy-Iw {_u-k-À tkm-^vÁvsh-b-dpണ്ട-v. B-³t{Um-bn-Un-Â {]-h-À-¯n-¡m-³ cq-]-I-Â-] sN-bvX Hm-]sd an-\n {_u-k-dp-Äs¸sS Ht«sd {_u-k-À t{]m{Km-ap-I-Ä Uu-¬tem-Uv sN-bvXp {]-h-À-¯n-¸n-¡m-hp-¶-Xm-Wv. AtX-k-a-bw Hm-]sd {_u-k-À h-gn a-e-bm-fw bq-WntIm-Upw hm-bn-¡m-hp-¶-Xm-Wv. C-Xp-]tbm-Kn-¨v a-e-bm-fw ]{X-§-fpw t»m-Kp-I-fpw B-³t{Um-bn-Uv t^m-Wn-Â e-`y-am-¡msa-¶-Xv a-e-bm-fw t»msK-gp-¯p-Im-À-¡pw k-µ-À-i-I-À-¡pw h-en-b ku-I-cy-am-bn-cn-¡pw. _-Ên-epw Xo-hണ്ട-n-bn-epsams¡ bm{X sN-bvXpsIm-n-cns¡ t»m-Kp-I-fpw a-e-bm-fw ]{X-§-fpsams¡ samss_-Â t^m-Wn-Â hm-bn-¡m-³ km-[n-¡p-I F-¶-Xv h-en-b ku-I-cy-atÃ. C-Xnse Pn.-]n.-F-kv kw-hn-[m-\-hpw At§-b-Áw Im-cy-£-a-am-Wv. t\m-¡n-b-bpsS am-¸ns\ At]-£n-¨v B-³t{Um-bn-Uv am-¸n-\v Ht«sd k-hnti-j-X-I-fp-v. Kq-Kn-Ä am-¸v D-]tbm-Kn-¡p-¶-Xn-\m-Â tI-c-f-¯se sN-dn-b {]tZ-i-§-Ä t]m-epw C-Xn-Â A-S-bm-fs¸-Sp-¯n-bn-cn-¡p-¶p. Kq-Kn-Ä am-¸v D-]tbm-Kn-¨v G-Xv h-gn-I-fpw Is-¯m-hp-¶-Xm-Wv.
]p-Xnsbm-cp samss_-Â kw-kv¡m-cw. A-Xm-Wv B-³t{Um-bn-Uv F-¶ Im-cy-¯n-Â kw-i-b-an-Ã. C-¶v tem-I-¯v G-Á-hpw th-K-¯n-Â {]-Nm-cw t\-Sns¡m-n-cn-¡p-¶ samss_-Â ¹mÁvt^m-am-W-Xv. Cu h-À-jm-h-km-\t¯msS tem-I-¯v B-³t{Um-bn-Uns³-d hn-ln-Xw ap-¸-Xv i-X-am-\-am-bn h-À-²n-¡psa-¶m-Wv \o-co-£-Ww. B-³t{Um-bn-Uv sh-dpsam-cp Hm-]td-Ánw-Kv kn-kvÁw am{X-a-Ã. Hm-]-¬ tkm-gvkv tkm-^vÁvsh-b-À A-Sn-kvYm-\-am-¡n-bp-Å Hm-]-Ánw-Kv kn-kvÁt¯msSm-¸w [m-cm-fw B-]vfnt¡-j-³ tkm-^vÁpsh-b-dp-I-fpw an-Un-Âsh-b-dp-I-fpsa-Ãmw D-Äs¡mണ്ട- ]p-Xnsbm-cp samss_-Â kw-hn-[m-\-amsW-¶v A-Xns\ hnti-jn-¸n-¡mw. Zn-h-kw sN-ÃpwtXm-dpw A-Xv Iq-Sp-X-Â P-\-Io-b-am-hp-I-bm-Wv. B-³t{Um-bn-Uv kn-kvÁ-¯n-Â {]-h-À-¯n-¸n-¡m-hp-¶ F-¬-]-Xn-\m-bn-ct¯m-fw B-]vfnt¡-j-³ tkm-^vÁvsh-b-dp-I-Ä Ct¸m-Ä Xs¶ e-`y-am-bn-cn-¡p-¶p. C-Xn-¶m-bn B-³t{Um-bn-Uv am-À-¡-Áv F-¶ kw-hn-[m-\w Kq-Kn-Ä Xs¶-bm-Wv H-cp-¡n-bn-cn-¡p-¶-Xv. B-³t{Um-bn-Un-Â B-À-¡pw tkm-^vÁvsh-b-dp-I-Ä hn-I-kn-¸n-¡m-\m-hpsa-¶-Xv asÁm-cp k-hnti-j-X-bm-Wv. t{]m{Km-an-Â ]-cn-N-b-an-Ãm-¯ km-[m-c-W I-¼yq-«-À hn-Zym-À-Yn-I-Ä-¡pt]m-epw C-Xv ]-co-£n-¡m-hp-¶-Xm-Wv. C-Xn-¶m-bn {]tXy-Iw tkm-^vÁvsh-b-À Xs¶ Kq-Kn-Ä A-h-X-cn-¸n-¨n-cn-¨n-«pണ്ട-v. Kq-Kn-Ä em-_vkn-Â C-Xns³-d ]q-À-® hn-h-cw e-`y-am-Wv.
-I-¼yq-«-À hn-Zym-À-Yn-I-Ä B-³t{Um-bn-Uv B-¹nt¡-j-³ hn-I-kn-¸n-¡p-¶-Xn-Â {i-² sN-ep-¯p-¶-Xv \-¶m-bn-cn-¡psa-¶v tIm-À-¡-d-kn-\v A-`n{]m-b-apണ്ട-v. H-cp-]s£, k-ao-]-`m-hn-bn-Â C-Xv \sÃm-cp h-cp-am-\ am-À-K-am-bn amÁnsb-Sp-¡m-\pw km-[nt¨-¡mw. C-Xn-\v t{]m{Km-anw-Kn-Â ]-d-b-¯-¡ {]m-ho-Wysam-¶pw thണ്ട-. Xm-Â-]-cy-hpw D-Â-km-l-hpw am{Xw ssI-ap-X-em-¡ns¡mണ്ട-v Xs¶ Cu ^o-Â-Un-en-d-§m-\m-hpsa-¶m-Wv A-`n{]m-bw.
t\m-¡n-b H-gn-¨p-Å {]-ap-J samss_-Â I-¼-\n-Isf-Ãmw Ct¸m-Ä B-³t{Um-bn-Uv A-Sn-kvYm-\-am-¡n-bp-Å samss_-Â t^m-Wp-I-Ä hn-]-Wn-bnse-¯n-¡m-\p-Å {]-h-À-¯-\w Xz-cn-Xs¸-Sp-¯n-bn-cn-¡p-I-bm-Wv. ssN-\o-kv I-¼-\n-I-fpw hn-e Ip-d-ª B-³t{Um-bn-Uv t^m-Wp-I-fp-am-bn hn-]-Wn-bnse-¯p-¶pണ്ട-v. A-hn-Sps¯ {]-ap-J samss_-Â I-¼-\n-bm-b "-lzmth' ]p-d-¯n-d-¡p-¶ B-³t{Um-bn-Uv t^m-¬ 4500 cq-] ap-X-Â-¡v e-`y-am-¡m-hp-¶-Xm-Wv. A-Xn-\m-Â Xs¶ km-[m-c-W-¡m-cs³-d ssI-¡p-Ån-epw A-Sp-¯p-Xs¶ B-³t{Um-bn-Uv t^m-¬ F-¯psa-¶ Im-cy-¯n-Â kw-i-b-an-Ã. AtX-k-a-bw \n-§-Ä B-³t{Um-bn-Unte-¡v am-dm-\pt±-in-¡p-¶psh-¦n-Â A-Â-]w hn-e-¡q-Sp-X-emsW-¦n-epw F-¨v.-Sn.-kn Xs¶ hm-§p-I F-¶m-Wv tIm-À-¡-d-kns³-d \n-Àt±-iw. kvam-À-«v t^m-Wp-I-fn-Â A-Xn kvam-À-«m-b t^m-Wp-I-fm-W-h. Kq-Kn-fns³-d kz-´w samss_-em-b "s\-Ivk-kv h-¬' F-¶ sk-Áv hsc F-¨v.-Sn.-km-Wv \n-À-½n-¨psIm-Sp-¯n-cn-¡p-¶sX-¶v {it²-b-am-Wv.
-B-³t{Um-bn-Uns\ A-Sn-¨p X-I-À-¡m-\m-bn t\m-¡n-b ]p-Xn-b N8 tam-U-ep-am-bn cw-Ks¯-¯n-bn-cn-¡p-¶p. F-Ãmw H-¯n-W-§n-b H-c-Xym-[p-\n-I samss_-Â t^msW-¶m-Wv t\m-¡n-b C-Xns\ hnti-jn-¸n-¡p-¶-Xv. C-Xv F{X-am{Xw hn-P-b{]-Z-am-Ipsa-¶v Im-ew sX-fn-bnt¡ണ്ട--Xm-Wv. AtX-k-a-bw B-³t{Um-bn-Uv ¹m-Ávt^m-dw e-£y-am-¡n-bp-Å ssh-d-kp-I-fpw cw-Ks¯-¯n-bn-cn-¡p-¶p. ao-Un-b t¹-b-dns³-d th-j-¯n-Â samss_-en-Â I-S-¶ptI-dp-¶ Cu ssh-d-kv \n-§-fpsS samss_-ep-]tbm-Kn-¨v \n-§-f-dn-bmsX F-kv.-Fw.-F-kv ktµ-i-§-f-b-¨p Xp-S-§p-¶psh-¶-Xm-Wv A-]-I-Sw. ssP{X-bm{X Xp-S-§n-btbmsS B-³t{Um-bn-Uns³-d ap-¼n-Â C-¯-cw [m-cm-fw sh-Ãp-hn-fn-I-fpw D-b-À-¶p h-cp-¶pണ്ട-v. AsX-Ãmw a-dn-I-S-¶psImണ്ട-v Xs¶ Hm-]-¬tkm-gvkv A-Sn-kvYm-\-am-¡n-bp-Å Cu samss_-Â Hm-]tdÁnw-Kv kn-kvÁw apt¶-dpsa-¶v Xs¶-bm-Wv {]-Xo-£.
===================
Thursday, October 8, 2009
പേരുകള്‍ക്ക് പിന്നിലെ ചെറിയ കാര്യങ്ങള്‍

Sunday, September 20, 2009
ഇന്റര്‍നെറ്റ് അപ്രത്യക്ഷമായാല്‍

Friday, August 28, 2009
പ്രപഞ്ചം തന്നെ ഒരു വെര്‍ച്ച്വല്‍ റിയാലിറ്റി പ്രോഗ്രാം

Saturday, August 22, 2009
നെറ്റിനെ സ്വീധീനിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍

ഇവരില്‍ പ്രഥമ സ്ഥാനമര്‍ഹിക്കുന്നത് ഗൂഗിളിന്റെ സ്ഥാപകരായ ആ രണ്ട് ചെറുപ്പക്കാര്‍ തന്നെ. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഗൂഗിളിന്റെ സേവനം പ്രയോജനപ്പെടുത്താത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല. സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി ഇന്റര്‍നെറ്റ് അടക്കി വാഴുന്ന തരത്തില്‍ ഒട്ടേറെ സേവനങ്ങള്‍ ഗുഗിള്‍ കാഴ്ചവെക്കുന്നു. ഇന്റര്‍നെറ്റെന്നാല്‍ ഗൂഗിളെന്നാണ് ഇപ്പോള്‍ മിക്കവരുടെയും ധാരണ. ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നീ രണ്ട് യുവാക്കളാണ് ഈ സംരംഭത്തിന്റെ ഉടമകള്‍. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജകയകരമായ സ്ഥാപനമെന്ന വിശേഷണവും ഗൂഗിളിന് സ്വന്തം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റിസര്‍ച്ച് ബിരുദം നേടിയ ഇവര്‍ തങ്ങളുടെ റിസര്‍ച്ച് വിഷയത്തെത്തന്നെ ബിസിനസിന് ആധാരമാക്കുകയായിരുന്നു. google.stanford.edu എന്ന സൈറ്റിലൂടെയുള്ള തുടക്കം 1997ല്‍ google.com-ലേക്ക് വളര്‍ന്നു. തുടര്‍ന്നുള്ള വളര്‍ച്ചക്ക് ഇന്റര്‍നെറ്റ് ലോകം സാക്ഷിയാണ്. ഇപ്പോള്‍ ഗൂഗിളിന്റെ ആസ്തി 25 ബില്യന്‍ ഡോളറാണത്രെ.
വേള്‍ഡ് വൈഡ് വെബ് എന്ന സംവിധാനത്തിന് അടിത്തറയിട്ട ടിം ബര്‍ണേഴ്സ് ലീയാണ് മറ്റൊരാള്‍. ഇന്റര്‍നെറ്റ് അമേരിക്കക്ക് സ്വന്തമാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. ലീ എന്ന ഈ ബ്രിട്ടീഷ്കാരനില്ലായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന ഇന്റര്‍നെറ്റ് ഈ രൂപത്തില്‍ നിലവില്‍ വരില്ലായിരുന്നു. മസാച്ചുസെറ്റ്സ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രമാക്കി ഇന്റര്‍നെറ്റ് സേവന മേഖലയിലെ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി W3C എന്ന കണ്‍സോര്‍ഷ്യത്തിന് തുടക്കമിട്ടതും ഇദ്ദേഹം തന്നെ. അതേതായാലും ഇന്റര്‍നെറ്റ് ലോകത്ത് ബ്രിട്ടന് തലയെടുപ്പോടെ നിലകൊള്ളാന്‍ ഈ ഒരൊറ്റ വ്യക്തി കൈവരിച്ച നേട്ടം തന്നെ ധാരാളമാണ്.
ആഗോളതലത്തില്‍ ഇന്റര്‍നെറ്റുപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഒരുപക്ഷെ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തി 'ഫെയ്സ്ബുക്ക്' എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റിന്റെ സ്ഥാപകന്‍ ഇരുപത്തിനാല് കാരനായ മാര്‍ക്ക് സുകെര്‍ബെര്‍ഗ് (Mark Zuckerberg) ആയിരിക്കാനാണ് സാധ്യത. ഈ നൂറ്റാണ്ടിലെത്തന്നെ ചെറുപ്പക്കാരുടെ ഹരമെന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ സന്തതിയായ ഇദ്ദേഹമാണ് ലോകത്തിലെത്തന്നെ ഏറ്റവും ചെറുപ്പക്കാരനായ കോടീശ്വരനും. യൂണിവേഴ്സിറ്റിയിലെ തന്റെ ഇടുങ്ങിയ മുറിയില്‍ 2004-ല്‍ തുടങ്ങിയ 'ഫെയ്സ്ബുക്ക്' എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റ് ക്രമേണ ബോസ്റ്റണിലേക്കും അവിടെ നിന്ന് ലേകത്തെങ്ങുമായി വ്യാപിക്കുകയായിരുന്നു.
നാപ്സ്റ്റ്ര്‍ എന്ന വെബ്സൈറ്റിന്റെ സ്ഥാപകനും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായ ഷാവ്ന്‍ ഫാനിംഗാണ് ഇനിയൊരാള്‍. സംഗീത ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനമായിട്ടാണ് ഇതാരംഭിച്ചത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കെ പത്തൊമ്പതാം വയസ്സിലാണ് ഈ യുവാവ് തന്റെ സൈറ്റിന് അടിത്തറയിട്ടത്. സംഗീത ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിന് ഇന്റനെറ്റില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച വെബ്സൈറ്റിന്റെ സ്ഥാപകനെന്ന നിലയില്‍ ഇദ്ദേഹം ലോകത്തെങ്ങുമുള്ള യുവതയുടെ ആരാധനാമൂര്‍ത്തിയായിരിക്കുന്നു. 2006^ല്‍ ഇദ്ദേഹം 'വാര്‍ക്രാഫ്റ്റ്' ഇന്റര്‍നെറ്റ് ഗെയിം കളിക്കാരെ പരസ്പരം ബന്ധിപ്പിക്കുന്ന Repture എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിനും തുടക്കമിട്ടു.
ടെലിവിഷന്‍ പരിപാടികളുടെ അവതാരകരുടെ മാത്രമല്ല ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും പ്രത്യേക ആദരവ് പിടിച്ചുപറ്റിയ ചെറുപ്പക്കാരനാണ് കെവിന്‍ റോസ്. ഇദ്ദേഹത്തിന്റെ ടി.വി. പരിപാടികളുടെ ശേഖരമായ digg.com ഈ ഇനത്തിലെ ഏറ്റവും പ്രശസ്തമായ വെബ്സൈറ്റാണ്. സൈറ്റിന്റെ ജനപ്രീതി നല്‍കുന്ന തിരക്കുകള്‍ക്കിടയില്‍ തന്നെ Pownce, Revision 3 തുടങ്ങിയ സംരംഭങ്ങളിലും ഇദ്ദേഹം ഭാഗഭാക്കാണ്. 2004^ല്‍ മണിക്കൂറിന് 12 ഡോളര്‍ എന്ന നിരക്കില്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ സേവനം പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച Digg ഇന്ന് ലോക തലത്തില്‍ തന്നെ അഭിപ്രായ സര്‍വേക്കും വോട്ടെടുപ്പിനും പ്രസിദ്ധമാണ്.
ബ്ലോഗുകള്‍ ഇന്ന് യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു. ആശയ വിനിമയ രംഗത്ത് അതിവിശാലമായൊരു ഭൂമികയാണ് ബ്ലോഗിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മാറ്റ് മുലന്‍വേഗ് എന്ന ചെറുപ്പക്കാരന്‍ wordpress എന്ന വെബ്സൈറ്റിലൂടെ ഇത്തരമൊരാശയവുമായി മുന്നോട്ടു വന്നില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംവിധാനം നമുക്ക് ലഭിക്കുമായിരുന്നോ എന്ന കാര്യം സംശയമാണ്. പത്തൊമ്പതാം വയസ്സിലാണ് ഇദ്ദേഹം ഇങ്ങനെയൊരാശയവുമായി മുന്നാട്ട് വരുന്നതെന്നോര്‍ക്കണം. ഇരുപത്തിനാലാം വയസ്സില്‍ തന്റെ ജോലി ഉപേക്ഷിച്ച് ബ്ലോഗ് സൈറ്റിന്റെ വികസനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു മാറ്റ്.
ഇന്റര്‍നെറ്റിലെ ലേലച്ചന്തയായ 'ഇബേ'യുടെ സ്ഥാപകനായ പിയര്‍ ഒമിഡ്യര്‍ ഇക്കൂട്ടത്തില്‍ സ്ഥാനം പിടിച്ച മറ്റൊരു വ്യക്തിത്വമാണ്. വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും നെറ്റിലൂടെ കൂട്ടിയോജിപ്പിക്കുന്ന പണിയാണ് ഇദ്ദേഹത്തിന്റെ വെബ്സൈറ്റ് നിര്‍വഹിക്കുന്നത്. ഇതത്ര നിസ്സാരമായ പണിയൊന്നുമല്ല. ഇതിനകം ഈ ലേലച്ചന്ത ലോകത്തെങ്ങും വന്‍ സ്വീകാര്യത കൈവരിച്ചിരിക്കയാണ്. ഇതിലൂടെ പിയര്‍ ലോക കോടീശ്വരന്‍മാരുടെ മുന്‍നിരയിലെത്തിയിരിക്കുന്നുവെന്നതും പ്രസ്താവ്യമാണ്. സൈറ്റിന്റെ ആസ്തി 7.7 ബില്യന്‍ ഡോളറാണ്.
ഇന്റര്‍നെറ്റിലെ ഗെയിം കമ്പിനിയായ ബ്ലിസാര്‍ഡിന്റെ ഉടമ മൈക് മൂര്‍ഹൈം കളിയിലൂടെയാണ് ഇന്റര്‍നെറ്റില്‍ ആധിപത്യമുറപ്പിച്ചത്. സൈറ്റിലെ മുഖ്യ ഇനമായ Warcraft (WoW) എന്ന ഗെയിമിന് എണ്‍പത് ലക്ഷം വരിക്കാരുണ്ടത്രെ. ഈ കളിയിലൂടെ ഇദ്ദേഹത്തിന് ലഭിക്കുന്ന വാര്‍ഷിക വരുമാനം ഒന്നര ബില്യന്‍ ഡോളര്‍. അതായത് ഏകദേശം അറുനൂറ് കോടി ഇന്ത്യന്‍ രൂപ.
നെറ്റിലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയുടെ സ്ഥാപകനായ ജിമ്മി വൈല്‍സാണ് ഇന്റര്‍നെറ്റിനെ സ്വാധീനിച്ച മറ്റൊരു പ്രമുഖ വ്യക്തിത്വം. 2001-ലാണ് വിക്കിപീഡിയ രൂപം കൊള്ളുന്നത്. മലയാളമുള്‍പ്പെടെ അറിയപ്പെടുന്ന ലോകഭാഷകളിലെല്ലാം തന്നെ ഇതിനകം ഈ വിജ്ഞാന കോശത്തിന് പതിപ്പുകളുണ്ട്. നിയോപീഡിയ എന്ന വിജ്ഞാന കോശവുമായി രംഗത്തെത്തിയ ഇദ്ദേഹം പിന്നീട് 'വിക്കിയ' പ്രോഗ്രാമിന് വഴിമാറുകയായിരുന്നു. ലോകത്തെങ്ങുമുള്ള പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഏകോപിപ്പിച്ച് വലിയൊരു വിജ്ഞാനശേഖരത്തിന് രൂപം നല്‍കുന്നതിന് നേതൃത്വം നല്‍കി എന്നതാണ് ജിമ്മിയെ നെറ്റ് ഉപയോക്താക്കള്‍ക്ക് പ്രിയങ്കരനാക്കിയത്. സെര്‍ച്ച് എഞ്ചിന്‍ ഉള്‍പ്പെടെ നെറ്റിലെ ഇതരസേവനങ്ങളിലും പതുക്കെ ചുവടുറപ്പിക്കാന്‍ വിക്കിയക്ക് പദ്ധതിയുണ്ടത്രെ.
സൈബര്‍ ലോകത്തെ ന്യൂസ് ഗ്രൂപ്പുകളും പരസ്യക്കാരുമൊക്കെ അടിഞ്ഞുകൂടിയ വെബ്സൈറ്റാണ് Craigslist.org. മാസത്തില്‍ ഒന്നര കോടി സന്ദര്‍ശകരാണത്രെ സൈറ്റിലെത്തുന്നത്. സൈറ്റിന്റെ നിര്‍മ്മാതാവും ഇന്റര്‍നെറ്റിലെ പ്രമുഖ ബിസിനസ്കാരനുമായ ക്രെയ്ജ് ന്യൂമാര്‍ക്കും നെറ്റില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ കൂട്ടത്തിലുണ്ട്.
യൂട്യൂബ് എന്ന് കേള്‍ക്കാത്ത ചെറുപ്പക്കാര്‍ ഇക്കാലത്തുണ്ടാവില്ലെന്ന് പറയാം. അത്രമാത്രം ജനകീയമായിരിക്കുന്നു ആ വെബ്സൈറ്റ്. ലക്ഷക്കണക്കിന് വീഡിയോ ക്ലിപ്പുകളുടെ ശേഖരമാണ് അത് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ലോകത്തെങ്ങുമുള്ള ഏത് സംഭവത്തിന്റെയും വീഡിയോ ക്ലിപ്പ് കാണണമെങ്കില്‍ നിങ്ങള്‍ക്ക് യൂട്യൂബില്‍ തിരഞ്ഞാല്‍ മതി. നല്ലതും ചീത്തയുമായ എല്ലാ ക്ലിപ്പുകളും അവിടെയുണ്ടെന്നത് ഒട്ടൊക്കെ ജാഗ്രതയോടെ ഇതിനെ സമീപിക്കണമെന്ന സൂചന നല്‍കുന്നു. അതേതായാലും ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ഏറെ സ്വാധീനം ചെലുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന വെബ്സൈറ്റാണിതെന്ന് പറയാതെ വയ്യ. ഇതിന്റെ നിര്‍മ്മാതാക്കളായ സ്റ്റീവ് ചെനും ഹ്യൂര്‍ലിയും നെറ്റ് ഉപയോക്താക്കളായ നമ്മുടെയൊക്കെ ആദരവ് അര്‍ഹിക്കുന്നു. 2005-ല്‍ യൂട്യൂബ് സ്ഥാപിക്കുമ്പോള്‍ സ്റ്റീവ് ചെനിക്ക് വയസ്സ് ഇരുപത്തേഴ്. ഹ്യൂര്‍ലിക്ക് വയസ്സ് ഇരുപത്തെട്ട്. 1.65 ബില്യന്‍ ഡോളര്‍ വില കണക്കാക്കുന്ന യൂട്യൂബ് ഇപ്പോള്‍ ഗൂഗിളിന്റെ കൈവശമാണുള്ളത്.
ഡേവിഡ് ഫിലോയെയും ജെറി യാങിനെയും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഏറെ പരിചയപ്പെടുത്തേണ്ടതില്ല. യാഹൂവിന്റെ സ്ഥാപകരായ ഇവര്‍ അതി സാഹസികരായ യുവാക്കള്‍ തന്നെ എന്നതില്‍ സംശയിക്കേണ്ടതില്ല. യാഹൂ സ്ഥാപിതമായ ശേഷം വളരെക്കാലത്തോളം തങ്ങളുടെ മേഖലയില്‍ അതിനെ മറികടക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദധാരികളായ ഇവര്‍ നെറ്റില്‍ വെവ്വേറെ ആരംഭിച്ച സംരംഭങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് യാഹൂ എന്ന ഭീമാകാരന്‍ സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെട്ടത്. നെറ്റിലെ മിക്ക സേവനങ്ങളും കാഴ്ചവെക്കുന്ന യാഹൂവിന്റെ മുഖ്യ എതിരാളിയായി ഗൂഗിള്‍ രംഗത്തെത്തിയത് യാഹൂവിനെ അലോസരപ്പെടുത്തുന്നു.
നെറ്റിലെ ലേലച്ചന്തയായ ഇബേയെപ്പോലെ അതിവേഗം ഇന്നതിയിലെത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രമുഖ വെബ്സൈറ്റാണ് ജാക് മാ എന്ന ഇന്റര്‍നെറ്റ് വ്യവസായി നേതൃത്വം നല്‍കുന്ന ആലിബാബ ഗ്രൂപ്പിന്റെ TaoBao.com. 1999^ല്‍ ഒരു സ്വതന്ത്ര ചൈനീസ് ഡാറ്റാബെയ്സ് സംരംഭമെന്ന നിലയില്‍ രംഗത്തെത്തിയ ഈ വെബ്സൈറ്റ് പിന്നീട് ലോകത്താകമാനം വ്യാപിച്ച വലിയൊരു നെറ്റ്വര്‍ക്കായി രൂപപ്പെടുന്നത് ഇന്റര്‍നെറ്റ് ലോകം കൌതുകത്തോടെയാണ് നോക്കിക്കണ്ടത്.
ആമസോണ്‍ എന്ന ഇന്റര്‍നെറ്റ് പുസ്തകശാലയുടെ സ്ഥാപകനായ ജിഫ് ബസോസിനെ പരാമര്‍ശിക്കാതെ ഇതവസാനിപ്പിക്കുന്നത് ഒട്ടും തന്നെ ഉചിതമാവില്ലെന്ന് കോര്‍ക്കറസ് വിശ്വസിക്കുന്നു. ഒരു ദശകം മുമ്പ് വീട്ടിലെ ഇടുങ്ങിയ മുറിയില്‍ ആരംഭിച്ച ഈ ഇന്റര്‍നെറ്റ് പുസ്തകശാലയുടെ ഇന്നത്തെ ആസ്തി 8.2 ബില്യന്‍ ഡോളറാണെന്ന് കണക്കാക്കുന്നു. ആമസോണിന്റെ വിജയത്തെത്തുടര്‍ന്ന് അതിന്റെ അനുകരണങ്ങള്‍ നെറ്റില്‍ ധാരാളമുണ്ടായെങ്കിലും അതിനോട് മല്‍സരിക്കാന്‍ ആര്‍ക്കും സാധ്യമായിട്ടില്ലെന്നതാണ് സത്യം.
ആഴ്ചകള്‍ക്ക് മുമ്പ് നെറ്റില്‍ പരതുന്നതിനിടെ ലഭ്യമായ http://grademoney.com/ എന്ന വെബ്സൈറ്റാണ് നെറ്റിനെ സ്വാധീനിച്ച ചെറുപ്പക്കാരുടെ പേര് ഈ രൂപത്തില്‍ ലീസ്റ്റ് ചെയ്തത്. പിന്നീട് ഇതെഴുതാനായി വീണ്ടും സൈറ്റ് റഫര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, സൈറ്റിന്റെ സ്ഥാപകന്‍ അത് വില്‍പനക്ക് വെച്ചതായിട്ടാണ് കണ്ടത്. ഇപ്പോള്‍ സൈറ്റ് നെറ്റില്‍ നിന്ന് തീരെ അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു. അജ്ഞാതനായ ആ വെബ്സൈറ്റിന്റെ ഉടമക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കോര്‍ക്കറസ് ഇതിവിടെ അവസാനിപ്പിക്കുന്നു.
